COVID 19Latest NewsIndia

എസ്പി നേതാവ് അസം ഖാന് കൊവിഡ് ബാധ; അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

നേരത്തെ സീതാപൂർ ജയിലിൽ അസം ഖാന്റെ ഓക്സിജന്റെ അളവ് 90 ആയി കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ലഖ്‌നൗ: 10 ദിവസമായിട്ടും കോവിഡ് ബാധ കുറയാത്തതിനെ തുടർന്ന് സമാജ്‌വാദി പാർട്ടി നേതാവും രാംപൂർ എംപിയുമായ അസം ഖാനെ ആശുപത്രിയിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ലഖ്‌നൗവിലെ മെഡന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് ആണ് മാറ്റിയത്. കോവിഡ് ചികിത്സയ്ക്കായി അസം ഖാനെ സീതാപൂർ ജയിലിൽ നിന്ന് ഞായറാഴ്ച ആണ് ലഖ്‌നൗവിലേക്ക് മാറ്റിയത്.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അസം ഖാന്‍. നില അതീവ ഗുരുതരമാണെന്നാണ് റിപോർട്ടുകൾ. ഏപ്രില്‍ 30നായിരുന്നു അസം ഖാന് രോഗബാധ സ്ഥിരീകരിച്ചത്. ലഭ്യമാകുന്ന വിവരമനുസരിച്ച്, അസം ഖാന്റെ ഓക്സിജൻ ആവശ്യകത മിനിറ്റിൽ 10 ലിറ്റർ ആണ്. ഇതോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത് . നേരത്തെ സീതാപൂർ ജയിലിൽ അസം ഖാന്റെ ഓക്സിജന്റെ അളവ് 90 ആയി കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

read also: ബിജെപിക്കാരാണ് ആക്രമിച്ചതെന്ന് വ്യാജപ്രചാരണം നടത്തിയ സിപിഎം കുടുങ്ങി, വീഡിയോയിൽ എല്ലാം ഉണ്ട്: എസ് സുരേഷ്

അതിനുശേഷം ആരോഗ്യ വകുപ്പിലെയും ഭരണകൂടത്തിലെയും ഉദ്യോഗസ്ഥരോടൊപ്പം അസം ഖാനെ കനത്ത സുരക്ഷയിൽ ലഖ്‌നൗവിലേക്ക് മാറ്റേണ്ടിവന്നു.തുടക്കത്തിൽ അസം ഖാൻ ലഖ്‌നൗവിലേക്ക് പോകാൻ വിസമ്മതിച്ചു എന്നും എന്നാൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിശദീകരിച്ചതിനുശേഷം അദ്ദേഹം അതിന് സമ്മതിച്ചതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ഞായറാഴ്ച അസ്വസ്ഥതകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്നാണ് അസം ഖാനെയും മകന്‍ അബ്ദുള്ളയെയും ആശുപത്രിയിലേക്ക് മാറ്റിയത്.

2020 ഫെബ്രുവരി മുതല്‍ സിതാപുര്‍ ജയിലില്‍ കഴിയുകയാണ് അസം ഖാന്‍. വ്യാജ പാൻ കാർഡും പാസ്‌പോർട്ടും ഉണ്ടാക്കിയതിന് അവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു ജയിലിലേക്ക് അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button