ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാന്‍. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ 1949 മുതല്‍ പൂജകള്‍ നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിലെ അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അസം ഖാന്‍ വ്യക്തമാക്കി. അതെ സമയം അയോധ്യ വിധിയിൽ പുനഃ പരിശോധന ഹർജി നൽകില്ലെന്നാണ് സുന്നി വഖഫ് ബോർഡിന്റെ തീരുമാനം.
അയോധ്യാ വിധിയെ ആദ്യം അംഗീകരിച്ച സുന്നി വഖഫ് ബോര്‍ഡ് പിന്നീട് വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുനപരിശോധാന ഹര്‍ജി ആവശ്യമില്ലെന്ന നിലപാടാണ് യു പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചുവെന്നും പുനപരിശോധാന ഹര്‍ജി നല്‍കുന്നില്ലെന്നുമാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നും അന്തിമ പ്രതികരണം വന്നിരിക്കുന്നത്.
അതേസമയം ബോളിവുഡ് താരങ്ങളായ ശബാന ആസ്മി, നസറുദ്ദീന്‍ ഷാ തുടങ്ങി നൂറോളം മുസ്ലീം നേതാക്കള്‍ പുനപരിശോധന ഹര്‍ജി അനാവശ്യമാണെന്ന് പരസ്യമായി പ്രതികരിച്ചു. വിഷയത്തില്‍ നീതിയുക്തമായ വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും വിഷയം ഇനിയും തര്‍ക്കമായി നിലനില്‍ക്കുന്നത് രാജ്യത്തെ സാമുദായിക ഐക്യത്തിന് ഭൂഷണമല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ പ്രമുഖ മുസ്ലീം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്.അതെ സമയം വിധിയില്‍ പുനപരിശോധാന ഹര്‍ജി നല്‍കാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. വിധിയുടെ മുപ്പതാം ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി സഫര്യാബ് ജിലാനി അറിയിച്ചു.
Post Your Comments