ലക്‌നൗ : ഉത്തര്‍പ്രദേശ് പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും കുടുംബവും കീഴടങ്ങി. റാംപൂരിലെ ജില്ലാ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെയാണ് ഭാര്യ തന്‍സീന്‍ ഫാത്തിമ, മകന്‍ അബ്ദുള്ള അസംഖാന്‍ എന്നിവര്‍ക്കൊപ്പം അസംഖാന്‍ കീഴടങ്ങിയത്. സ്ഥലം കയ്യേറ്റം, പുസ്തക മോഷണം, ആട് മോഷണം. മര്‍ദ്ദനം, വൈദ്യുതി മോഷണം, പ്രതിമ മോഷണം, എരുമ മോഷണം എന്നീ കേസുകളാണ് അംസഖാനെതിരെ ഉള്ളത്.
വ്യാജ രേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നാണ് അംഖാന്റെ മകന്‍ അബ്ദുള്ള അസംഖാനെതിരെ ഉള്ളത്. അസംഖാനെയും കുടുംബത്തെയും മാര്‍ച്ച് രണ്ട് വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കേസുകളില്‍ നിരവധി തവണ ഹാജരാകാന്‍ കോടതി അസംഖാനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം അസംഖാനും കുടുംബവും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.നിരന്തരമായി കോടതി നിര്‍ദ്ദേശം അവഗണിച്ച പശ്ചാത്തലത്തില്‍ അസംഖാന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് അസംഖാനും കുടുംബവും കീഴടങ്ങിയത്. മൂന്ന് പേരെയും കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശ് പോലീസും ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച് വീടിനു മുന്‍പില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിനിടെ പല തവണ മുന്‍കൂര്‍ ജാമ്യത്തിനായി അസംഖാന്‍ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടു.ഇവരുടെ കേസ് മാര്‍ച്ച് 2ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Post Your Comments