ലക്‌നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍ അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കികൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സുവാര്‍ നിയോജകമണ്ഡലത്തിലാണ് അബ്ദുള്ള അസം മത്സരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് അബ്ദുള്ളയ്ക്ക് 25 വയസ്സു തികഞ്ഞിരുന്നില്ല.
എന്നാല്‍ പ്രായം തികഞ്ഞതായുള്ള വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് അബ്ദുള്ള അസം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രായം തികഞ്ഞെന്ന് തെളിയിക്കുന്നതിനായി അബ്ദുള്ള വ്യാജ രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ചതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.തെരഞ്ഞെടുപ്പ് സമയത്ത് അബ്ദുള്ള അസം വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന് കാണിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് നവാബ് കാസിം അലിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേരളത്തില്‍ മലയാളം മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി, ഗുരുതരാവസ്ഥയിൽ
ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാസിം അലിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്.പി കേസര്‍വാനിയാണ് വിധി പറഞ്ഞത്.സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മൊഹമ്മദ് അസംഖാന്റെ മകനാണ് അബ്ദുള്ള. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അബ്ദുള്ള സൂചിപ്പിച്ചു.
Post Your Comments