ന്യൂഡൽഹി: ബിജെപിയുടെ വനിതാ എം.പിക്കെതിരെയുള്ള സമാജ്‌വാദി പാർട്ടി എം.പിയുടെ പരാമർശത്തിനെതിരെ രാജ്യത്തും, ലോക്‌സഭയിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എം.പി അസം ഖാൻ മാനസിക രോഗിയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. ബിജെപിയുടെ വനിതാ എം.പി രമാദേവിക്കെതിരെയാണ് സമാജ്‌വാദി പാർട്ടി എം.പി അസം ഖാൻ പരാമർശം നടത്തിയത്.
സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്റെ പരാമർശം. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.
ഒരു വനിതാ ചെയര്‍പേഴ്‌സണെ സംബോധന ചെയ്യുമ്പോള്‍ മാനിക്കേണ്ട മര്യാദകൾ അദ്ദേഹം പാലിച്ചില്ല. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിന്‍ മേല്‍ നടന്ന ചര്‍ക്കിടയിലാണ് സഭ നിയന്ത്രിച്ചിരുന്ന രമാദേവിയോട് അസംഖാന്‍ മോശം പരാമര്‍ശം നടത്തിയത്.
അസംഖാനെ സസ്‌പെൻഡ് ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസംഖാനെതിരെ വനിത എം.പിമാർ പാർട്ടിഭേദമില്ലതെയാണ് ശബ്ദം ഉയർത്തിയത്. അസംഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക് സഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
Post Your Comments