Latest NewsKeralaNattuvarthaNews

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ ; പിണറായി 2.0 ഓൺ ദി സ്റ്റേറ്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി ഭരണത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും.

Also Read:ഇന്റർമിലാൻ സീരി എ ചാമ്പ്യൻമാർ

തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. സമാനതകളില്ലാത്ത ചരിത്രവിജയമാണ് പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത്.

പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച്‌ നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 നെക്കാളും പകിട്ടുണ്ട് ഇത്തവണത്തെ എല്‍ഡിഎഫ് വിജയത്തിന്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സിപിഐയേക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തില്‍ കരുത്തോടെയാണ് സിപിഎം വിജയിച്ച്‌ കയറിയത്. 12 ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button