ദില്ലി: കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തബ്ലീഗ് സമ്മേളനം നടത്തിയതു മൂലം അടച്ചിട്ട നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളി തുറക്കുന്നു. ഈ റമദാൻ ആഘോഷങ്ങളിൽ 50 പേര്‍ക്ക് നമസ്‌കരിക്കാനും ദില്ലി ഹൈക്കോടതി അനുമതി നല്‍കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബാന്‍ഗ്ലെ വാലി പള്ളി അടച്ചുപൂട്ടിയത്. ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ദില്ലി വഖഫ് ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിസാമുദ്ദീന്‍ മര്‍ക്കസിന്റെ ആദ്യ നിലയില്‍ മാത്രമാണ് നമസ്‌കരിക്കാന്‍ അനുമിതിയുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
read also:മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുടിൻ നൃത്തത്തിന് പിന്തുണയുമായി അങ്കമാലി അതിരൂപത
പള്ളിയില്‍ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു
Post Your Comments