രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വോട്ട് ധാരണയ്‌ക്ക് വന്നതായി മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തൽ. കോൺഗ്രസുകാർ ബി.ജെ.പി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ടെന്നും, താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലുമാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘2001 ലെ തിരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി, പി.പി. മുകുന്ദൻ, ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർക്കൊപ്പം ഞാൻ ചർച്ചയിൽ പങ്കെടുത്തു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം’ സി.കെ. പദ്മനാഭൻ പറഞ്ഞു.
‘കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തളളി പറയുകയും ചെയ്യും. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments