ErnakulamLatest NewsNattuvarthaNews

ജാതിപരാമര്‍ശം: നടന്‍ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി- വർ​ഗ കമ്മീഷൻ

കൊച്ചി: യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ സംഭവത്തിൽ, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വർ​ഗ കമ്മീഷൻ കേസെടുത്തു. ദിശ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് നടപടി.

സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് പട്ടികജാതി- വർ​ഗ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്നാണ് നിർദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയിൽ പരാതി നൽകിയത്.

കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം: സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെതിരെ സാമൂഹിക പ്രവര്‍ത്തക ധന്യ രാമൻ നേരത്തെ, പൊലീസിൽ പരാതി നല്‍കിയിരുന്നു. സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന്, ധന്യ രാമൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button