CricketLatest NewsNewsSports

പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ. മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ക്ലാസ് താരം ഡാമിയൻ റൈറ്റിനെയാണ് പഞ്ചാബ് കിങ്സ് പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചത്. ഡാമിയൻ റൈറ്റ് നേരത്തെ ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹരികെയ്‌നിന്റെയും മെൽബോൺ സ്റ്റാർസിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ് ടീമിന്റെ ബൗളിംഗ് പരിശീലകനായും ഡാമിയൻ റൈറ്റ് പ്രവർത്തിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായും റൈറ്റ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ടീമിന്റെ മുഖ്യ പരിശീലകനായ അനിൽ കുംബ്ലെയ്ക്ക് പുറമെ സഹ പരിശീലകൻ ആന്റി ഫ്ലവർ, ബാറ്റിംഗ് പരിശീലകൻ വസിം ജാഫർ, ഫീൽഡ് പരിശീലകൻ ജോണ്ടി റോഡ്സും പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button