ഹൈദരാബാദ്: സസ്പെൻസുകൾ നിറഞ്ഞതാണ് ഇത്തവണത്തെ ഐ.പി.എൽ ലേലം. താരങ്ങളെ കോടികൾ കൊടുത്താണ് ഓരോ ടീമും സ്വന്തമാക്കുന്നത്. അതിൽ ഇത്തവണ ആരാധകരെ ഞെട്ടിച്ചത് പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ തീരുമാനമാണ്. 20.5 കോടിക്കാണ് ടീം കമ്മിൻസനെ സ്വന്തമാക്കിയത്. ചെന്നൈയും മുംബൈ ഇന്ത്യന്‍സും തമ്മില്‍ തുടങ്ങിവെച്ച വിളി പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായി.
ഒടുവില്‍ 20.5 കോടി രൂപയെന്ന റെക്കോഡ് തുകയ്ക്കു താരത്തെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഇംഗ്ലിഷ് താരം സാം കറന്‍ 18.50 കോടിക്ക് പഞ്ചാബ് കിംഗ്‌സില്‍ ചേര്‍ന്നതായിരുന്നു ഇതിനുമുമ്പുവരെയുള്ള റെക്കോര്‍ഡ്. താരലേലത്തില്‍ ആദ്യം വന്നത് വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലായിരുന്നു. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയെ വെറും 1.5 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഇതോടെ കമ്മിൻസനെയും ഹസരംഗയെയും വാങ്ങിയ തുകകൾ തമ്മിലുള്ള വ്യത്യാസം സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുകയാണ്.
എക്‌സിലെ ഉപയോക്താക്കൾ ടീമിലെ കോമ്പിനേഷനുകൾ ചൂണ്ടിക്കാണിക്കുകയും പാറ്റ് കമ്മിൻസിന്റെ വലിയ പന്തയത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലെന്ത് യുക്തിയാണുള്ളതെന്നാണ് പലരും ചോദിക്കുന്നത്. ചില ഉപയോക്താക്കൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തീരുമാനങ്ങളെ ന്യായീകരിക്കുകയും പാറ്റ് കമ്മിൻസ് ലോകകപ്പ് നേടിയ നായകനാണെന്നും തുക അദ്ദേഹത്തിന്റെ ഗുണനിലവാരത്തെ ന്യായീകരിക്കുന്നുവെന്നും പറഞ്ഞു.
Post Your Comments