Latest NewsNewsCrime

ക്ഷേത്രത്തിൽവച്ച് നാൽപ്പതുകാരിയായ വിധവയെ ബലാത്സം​ഗം ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ

ചെന്നൈ: ക്ഷേത്രത്തിൽവച്ച് നാൽപ്പതുകാരിയായ വിധവയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിലായിരിക്കുന്നു. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. വിധവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ്, ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുവാക്കൾ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.

യുവതിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button