Latest NewsNewsIndia

തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളം

ഡിണ്ടിഗല്‍: തേനിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന രീതിയിലായിരുന്നു വാര്‍ത്ത വന്നത്.

Read Also: ഉത്തരേന്ത്യന്‍ തൊഴിലാളികളെന്ന വ്യാജേന ജോലി തേടി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, 6 ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍

കേരളത്തില്‍ നിന്നുള്ള രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് തിങ്കളാഴ്ച കോളേജിലേക്ക് ബസ് കയറാന്‍ തേനി ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്നപ്പോള്‍ ആറംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ടതായി നേരത്തെ പറഞ്ഞത്.

തട്ടിക്കൊണ്ടുപോകലോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവി എ.പ്രദീപ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം മൂലമാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഔപചാരികമായ അന്വേഷണങ്ങള്‍ക്ക് ശേഷം, പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍,വിശദമായി അന്വേഷിച്ചിട്ടും ആരോപണങ്ങള്‍ തെളിയിക്കാനായില്ല. പെണ്‍കുട്ടി വിഷാദാവസ്ഥയിലായതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button