Latest NewsIndiaNewsTechnology

ഉന്നത ഉദ്യോഗസ്ഥരുടെ ഇ-മെയിലുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്

ന്യൂഡല്‍ഹി : വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇ-മെയില്‍ അക്കൗണ്ടുകളും അവയുടെ പാസ്‌വേഡുകളും വില്‍പനയ്ക്ക് വെച്ച് ഹാക്കര്‍. 100 ഡോളര്‍- 1,500 ഡോളര്‍ (7400 മുതല്‍ 1.1 ലക്ഷം രൂപ) വിലയ്ക്കാണ് അക്കൗണ്ടുകള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, സി.എഫ്ഒമാര്‍, സി.എ.ഒമാര്‍ ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, കമ്പനി ഡയറക്ടര്‍മാര്‍ പോലുള്ളവരുടെ അക്കൗണ്ടുകളാണ് വില്‍പനയ്ക്കുള്ളത്. ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് പ്രകാരം സി ലെവല്‍ ഉദ്യോഗസ്ഥരുടെ ഓഫീസ് 365, മൈക്രോസോഫ്റ്റ് അക്കൗണ്ടുകള്‍ക്കുള്ള ഇ-മെയിലും പാസ്‌വേഡുമാണ് ഹാക്കര്‍ വില്‍ക്കുന്നത്. കൂടാതെ, കമ്പനിയുടെ വലിപ്പം ഉദ്യോഗസ്ഥന്റെ സ്വാധീനം എന്നിവ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഈ വിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത് എക്‌സ്‌പ്ലോയിറ്റ്.ഇന്‍ എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഹാക്കര്‍മാരുടെ രഹസ്യ ഫോറത്തിലാണ്.

ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ കെല (KELA) നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് കംപ്യൂട്ടറുകളിലെ ട്രൊജന്‍ മാല്‍വെയര്‍ ആക്രമണങ്ങളിലൂടെയാവാം വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് എന്നാണ് കരുതുന്നതെന്നും, മാത്രമല്ല ഇങ്ങനെ ലഭിക്കുന്ന ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ക്ക് പല രീതിയില്‍ പണമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും. സുരക്ഷാ ഗവേഷകര്‍ക്ക് ഇവരില്‍ നിന്നും ലഭിച്ച രണ്ട് ഇ-മെയിലുകളും അവയുടെ പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇത്തരം ബിസിനസ് ഇമെയില്‍ കോംപ്രമൈസ് (ബിഇസി) തട്ടിപ്പുകള്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button