Latest NewsNewsInternational

ഒരു കാലത്ത് ഇന്റർനെറ്റിന്റെ മനം കവർന്ന ആ പാക് സുന്ദരനെ ഓര്‍മയില്ലേ? നീല കുര്‍ത്ത ധരിച്ച്‌ ചായയുണ്ടാക്കുന്ന നീല കണ്ണുള്ള ചെറുപ്പക്കാരൻ ഇതാ ഇവിടെ ഉണ്ട്

ഒരു കാലത്ത് ഇന്റർനെറ്റിന്റെ മനം കവർന്ന പാക് സുന്ദരനെ ഓര്‍മയില്ലാത്തവർ ഉണ്ടാകില്ല. നീല കുര്‍ത്ത ധരിച്ച്‌ ചായയുണ്ടാക്കുന്ന നീല കണ്ണുള്ള ചെറുപ്പക്കാരന്റെ ചിത്രമായിരുന്നു ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഫോട്ടോഗ്രാഫറായ ജിയ അലിയാണ് 2016 ൽ ഈ ചെറുപ്പക്കാരന്റെ ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ അര്‍ഷാദ് ഖാനെ തേടി നിരവധി മോഡലിങ്- സിനിമാ അവസരങ്ങളും വന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് പലര്‍ക്കും അറിയില്ല.

Read also: കൊറോണ വൈറസിന് എത്ര നേരം മനുഷ്യചര്‍മ്മത്തില്‍ കഴിയാനാകും? ആശങ്കയായി പഠനറിപ്പോർട്ടുകൾ

ഇപ്പോൾ ഇസ്ലാമാബാദില്‍ സ്വന്തമായി ഒരു റസ്റ്റോറന്റ് ആരംഭിച്ച് അര്‍ഷാദ് ഖാന്‍ ഇപ്പോൾ വാര്‍ത്തകളില്‍ നിറയുകയാണ്. ‘കഫേ ചായ് വാല റൂഫ്ടോപ്പ്’ എന്നാണ് അര്‍ഷാദ് ഖാന്റെ സ്ഥാപനത്തിന്റെ പേര്. തനിക്കൊപ്പം ലോകപ്രശസ്തമായ വാക്കാണ് ചായ് വാല എന്നത്. അതിനാലാണ് കടയുടെ പേരിനൊപ്പം ഈ വാക്ക് കൂടി ചേര്‍ത്തതെന്ന് അര്‍ഷാദ് ഖാന്‍ പറയുന്നു. ചായ തന്നെയാണ് ഇവിടുത്തെ പ്രധാന ഐറ്റം. കൂടാതെ 12-20 വ്യത്യസ്ത തരം വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ബിസിനസ്സ് തുടങ്ങിയെങ്കിലും ഇപ്പോഴും മോഡലിങ് രംഗത്തും അര്‍ഷാദ് സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button