പുതുച്ചേരി: ജൂലൈ മാസത്തെ വൈദ്യുതി ബിൽ വന്നപ്പോൾ ഞെട്ടി വീട്ടുടമ. 12,91,845 രൂപയുടെ ബില്ല് അയച്ചത് സാങ്കേതിക പിഴവാണെന്ന് അധികൃതർ. സംഭവം പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പുതുച്ചേരി വിശ്വനാഥൻ നഗറിലെ സെക്കിജാർ സ്ട്രീറ്റിൽ താമസിക്കുന്ന ശരവണനാണ് വൈദ്യുതി ബിൽ കണ്ട് ഞെട്ടിയത്. പകൽ ടിവി മെക്കാനിക്കും രാത്രി വാച്ചറുമായ ശരവണന് ഇബി വിഭാഗത്തിൽ നിന്ന് ജൂലൈ മാസത്തെ ബില്ലായി ലഭിച്ചത് 12,91,845 രൂപയാണ്.
അദ്ദേഹത്തിന്റെ മുൻ റീഡിംഗ് 20,630 ആയിരുന്നപ്പോൾ, വിവാദമായ ബില്ലിൽ നൽകിയിരിക്കുന്ന റീഡിംഗ് 2,11,150 ആയിരുന്നു. അദ്ദേഹം 1,90,520 യൂണിറ്റുകൾ ഉപയോഗിച്ചതായി ബില്ലിൽ പറയുന്നു. ദിവസം 600-700 രൂപ ശമ്പളം വാങ്ങുന്ന വാടകവീട്ടിൽ താമസിക്കുന്ന ശരവണൻ ബില്ല് കണ്ട് ഞെട്ടിപ്പോയി. പരാതിപ്പെട്ടപ്പോൾ പിന്നീട് വരാൻ ഉദ്യോഗസ്ഥർ ത്നനോട് പറഞ്ഞതായി അദ്ദേഹമ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. റീഡിംഗ് മെഷീനിൽ 5 അക്കങ്ങൾ മാത്രമേ ഉള്ളൂവെന്നും, അവർ എങ്ങനെയാണ് ആറ് അക്കങ്ങൾ എഴുതിയതെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇബി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സാങ്കേതിക പിഴവാണെന്നും അബദ്ധത്തിൽ പൂജ്യം ചേർത്തതാണെന്നും അവർ അറിയിച്ചു. സംഭവം വിവാദമായതോടെ ബിൽ ഇവർ തിരുത്തി.
Post Your Comments