കൊല്ലം: ശാംസ്‌താംകോട്ടയിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്യമായി അർദ്ധ നഗ്നനായി സോപ്പ് തേച്ച് കുളിച്ച യുവാക്കൾ കസ്റ്റഡിയിൽ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ചത്. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.
കൊല്ലം ഭരണിക്കാവ് ജംഗ്ഷനിലൂടെ അര്‍ദ്ധനഗ്നരായി സോപ്പ് തേച്ച് കുളിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഗതി വൈറലായി. അതോടെ പോലീസ് കേസുമായി. വൈറല്‍ ദൃശ്യങ്ങള്‍ ശാസ്താംകോട്ട പൊലീസിന്റെ കൈവശവും എത്തി. പിന്നാലെ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇന്നലെ വൈകീട്ട് ഇവരെ കണ്ടെത്തുകയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
പൊലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. തങ്ങള്‍ വൈകീട്ട് കളിക്കാനായി പോയിരുന്നുവെന്നും. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴ പെയ്തുവെന്നുമാണ് യുവാക്കള്‍ പറയുന്നത്. ഇതിനിടെ കുളിക്കാനുള്ള ഒരു കൗതുകത്തിന് വേണ്ടിയാണ് ടീഷര്‍ട്ട് ഊരി അങ്ങനെ ചെയ്തതെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരമൊരു പ്രകടനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതടക്കമുള്ള ഗതാഗത നിയമം ലംഘിനത്തിന് കേസെടുത്ത് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷമാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചത്.
Post Your Comments