തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്മയുമായി നടത്തിയ പോലീസിന്റെ തെളിവെടുപ്പിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ കൊണ്ട് പോലീസുദ്യോഗസ്ഥർ വെട്ടുകാട് പള്ളിയിൽ പോയിരുന്നു. കളിച്ച് ചിരിച്ച് ടൂർ പോകുന്ന ലാഘവത്തോടെയാണ് ഗ്രീഷ്മയും പോലീസുകാരും ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഒരു പോലീസുദ്യോഗസ്ഥ ഗ്രീഷ്മയുടെ കൈപിടിച്ച് കൊണ്ട് നടക്കുന്നതാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. ഒരു കൊലപാതകിക്ക് ഇത്രയും സ്വീകാര്യത കിട്ടുന്നത് ഇതാദ്യമാണ്. ഇതെല്ലം എല്ലാം തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഡോക്ടർ അനുജ ജോസഫ്.
‘കൈ പിടിച്ചു നടത്തുന്ന ആ പോലീസുകാരിയുടെ ഒരു കെയർ കണ്ടോ, തെളിവെടുപ്പിനെന്നും പറഞ്ഞു ടൂർ പോകുന്ന ലാഘവത്തോടെ ഇവളെയും കൊണ്ടു നടക്കുന്നവരുടെ ‘നല്ല’ മനസ്സ് ആരും കാണാതെ പോകരുത്. She is smart, അവള് rankholder, പിന്നെ ജ്യൂസ് കലക്കലിൽ ഒന്നാം സമ്മാനവും വാങ്ങി വന്നേച്ചു നിൽക്കുവാ. ആ തെളിവെടുപ്പ് വീഡിയോ കണ്ടിട്ടു ഒരു പിരി പോയതു അവൾക്കാണോ അതോ കൂടെ നിൽക്കുന്ന നിയമപാലകർക്കാണോ എന്ന സംശയം ഇല്ലാതില്ല’, അനുജ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കാമുകനായ ഷാരോണിനെ മുൻപ് പലതവണ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ മൊഴി നൽകി. പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയത്. തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ, ജ്യൂസ് കുടിച്ചപ്പോൾ കയ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരോൺ തുപ്പിക്കളയുകയും ഛർദ്ദിക്കുകയും ചെയ്തുവെന്നാണ് ഗ്രീഷ്മ പറയുന്നത്.
Post Your Comments