തിരുവനന്തപുരം: എന്റെ വീട്ടില്‍ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്, കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മലപ്പുറം കാളികാവിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടിയെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാര്‍ത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ഡോ.അരുണ്‍ കുമാര്‍ പറയുന്നു.
മലപ്പുറത്ത് കാളികാവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ അവസാന അധ്യയന ദിനത്തില്‍ നടന്ന സെന്റ് ഓഫ് പരിപാടിയുമായി ബന്ധപ്പെട്ട് ഒണ്‍ലൈനില്‍ വന്ന വാര്‍ത്ത ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അരു കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്‌കൂളുമായും പോലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടവര്‍ക്ക് അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഈ വാര്‍ത്തയെ അധികരിച്ച് ഞാനെഴുതിയ കുറിപ്പിനെ തുടര്‍ന്ന് നൂറോളം സുഹൃത്തുക്കള്‍ കുട്ടിക്ക് സഹായം നല്‍കാന്‍ തയ്യാറായി വന്നിരുന്നു. ഈ കെട്ട കാലത്തും നന്‍മയുള്ള കുറച്ചു മനുഷ്യരെ, ആ കുട്ടിയെ ഓര്‍ത്തു നെഞ്ചു പിടഞ്ഞ മനുഷ്യരെ അവരില്‍ ബാക്കി നില്‍ക്കുന്ന അനുകമ്പയെ ഇനിയും ചൂഷണം ചെയ്യരുത്. ആ വാര്‍ത്ത വ്യാജമെങ്കില്‍ അതു നല്‍കിയ പ്രാദേശിക ലേഖകന്‍ അതേറ്റ് പറയണം’, അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
പ്രിയപ്പെട്ടവരെ
‘മലപ്പുറത്ത് കാളികാവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ അവസാന അധ്യയന ദിനത്തില്‍ നടന്ന സെന്റ് ഓഫ് പരിപാടിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. സ്‌കൂളുമായും പോലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടവര്‍ക്ക് അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ വാര്‍ത്തയെ അധികരിച്ച് ഞാനെഴുതിയ കുറിപ്പിനെ തുടര്‍ന്ന് നൂറോളം സുഹൃത്തുക്കള്‍ കുട്ടിക്ക് സഹായം നല്‍കാന്‍ തയ്യാറായി വന്നിരുന്നു. ഈ കെട്ട കാലത്തും നന്‍മയുള്ള കുറച്ചു മനുഷ്യരെ, ആ കുട്ടിയെ ഓര്‍ത്തു നെഞ്ചു പിടഞ്ഞ മനുഷ്യരെ അവരില്‍ ബാക്കി നില്‍ക്കുന്ന അനുകമ്പയെ ഇനിയും ചൂഷണം ചെയ്യരുത്. ആ വാര്‍ത്ത വ്യാജമെങ്കില്‍ അതു നല്‍കിയ പ്രാദേശിക ലേഖകന്‍ അതേറ്റ് പറയണം. നിങ്ങളുടെ വൈറല്‍ വാര്‍ത്തയേക്കാള്‍ കരുത്ത് ഈ മനുഷ്യരുടെ നന്മ കിനിയുന്ന നെഞ്ചുരുക്കത്തിനുണ്ട്. ഇതല്ല സാര്‍ പത്രപ്രവര്‍ത്തനം.
പ്രിയരെ , നിങ്ങളുടെ സ്‌നേഹാ ന്വേഷണത്തിനും സഹായഹസ്തദാനത്തിനും നന്ദി’.
Post Your Comments