മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒത്തുചേര്‍ന്നതിനാല്‍ രാജസ്ഥാനിലെ ഭരണകക്ഷി നിയമസഭയില്‍ വിശ്വാസപ്രമേയം കൊണ്ടുവന്നു. 107 എംഎല്‍എമാരും ഇപ്പോള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് സച്ചിന്‍ പൈലറ്റ് സഭയില്‍ പറഞ്ഞു. നേരത്തെ ഭരണകക്ഷിക്കെതിരെ അവിശ്വായ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ ബിജെപി പറഞ്ഞിരുന്നെങ്കിലും സഭയില്‍ അവതരിപ്പിച്ചില്ല. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തല്ലികെടുത്തിയായിരുന്നു സച്ചിനും എംഎല്‍എമാരും വീണ്ടും ഗെലോട്ടിനൊപ്പം ചേര്‍ന്നത്.
ഭരണസമിതിയെക്കുറിച്ചുള്ള തങ്ങളുടെ ആവലാതികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ 19 എംഎല്‍എമാരുമായി പൈലറ്റ് ന്യൂഡല്‍ഹിയിലേക്ക് പോയപ്പോള്‍ രാജസ്ഥാനില്‍ ഒരു മാസം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവി സ്ഥാനത്തുനിന്നും പൈലറ്റിനെ പുറത്താക്കിയിരുന്നുവെങ്കിലും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും അശോക് ഗെലോട്ടുമായി കോണ്‍ഗ്രസ് ഉന്നതര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയതിന് ശേഷമാണ് തിരിച്ചെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചതും അതിന് കോണ്‍ഗ്രസിലെ ചിലര്‍ കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവുമാണ് രാജസ്ഥാനില്‍ ഒരു മാസം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് തിരിതെളിയിച്ചത്.
Post Your Comments