ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടമിറക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്ക് തിരിച്ചടി. പുതിയ ഭൂപടമിറക്കാനുള്ള നടപടികള്‍ നേപ്പാള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.കെ.പി ഒലിയുടെ നീക്കത്തിനെതിരെ നേപ്പാളിലെ വിവിധ പാര്‍ട്ടികള്‍ തന്നെ എതിര്‍പ്പ് പ്രകടപ്പിച്ച് രംഗത്തു വന്നിരുന്നു. സ്വാര്‍ത്ഥ താത്പ്പര്യങ്ങള്‍ക്കായാണ് പ്രധാനമന്ത്രി ഇത്തരമൊരു നീക്കം നടത്തിയതെന്ന വിമര്‍ശനമാണ് സ്വന്തം രാജ്യത്തു നിന്നുപോലും ഉയര്‍ന്നു വന്നത്.
ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി വരുത്താനുള്ള കെ.പി ഒലിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണിത്.ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും രംഗത്തെത്തിയിരുന്നു.
നേരത്തെ, ഉത്തരാഖണ്ഡിലെ ധര്‍ച്ചൂളയില്‍ നിന്നും ലിപുലേക്കിലേക്ക് ഇന്ത്യ തുറന്ന 80 കിലോ മീറ്റര്‍ റോഡില്‍ പ്രതിഷേധം സംഘടിപ്പിക്കാനും നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിനിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു.
Post Your Comments