ന്യൂഡൽഹി: കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് കമ്മീഷണർ എസ്.എന്‍. ശ്രീവാസ്തവക്ക് ഇവർ കത്തയച്ചു. സി.ആര്.പി.സി 41 സി പ്രകാരം അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്ത് പറയണം. എല്ലാ ജില്ലകളിലും പൊലീസ് കണ്ട്രോള് റൂമുകള്‍ തുറക്കണമെന്ന് ഈ വ്യവസ്ഥ നിര്‍ദേശിക്കുന്നു. ഇവിടെ അറസ്റ്റിലായവരുടെയും അറസ്റ്റ് ചെയ്തവരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണം. പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ സമയബന്ധിതമായി ഈ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
Post Your Comments