എറണാകുളം : കൊച്ചി നഗരസഭ ഭരണത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് കോൺഗ്രസിൽ ധാരണ. ഇതനുസരിച്ച് നഗരസഭ മേയർ സൗമിനി ജെയ്നെയും, എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മറ്റും, ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നാളെ ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. അതേസമയം രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പടെ ഭരണസമിതി മൊത്തത്തില്‍ മാറണമെന്ന മുൻധാരണ പ്രകാരമാണ് തീരുമാനമെന്ന് മുൻ മന്ത്രി കെ ബാബു അറിയിച്ചു. സൗമിനി ജെയിനും ഹൈബി ഈഡനും പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്നും ബാബു ആവശ്യപ്പെട്ടു.
മേയര്‍ മാറ്റം ഉടന്‍ വേണമെന്ന ആവശ്യവുമായി ഡിസിസിയില്നിന്നുള്ള മൂന്നംഗ പ്രതിനിധിസംഘം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു പോകും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, വി.ഡി. സതീശന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരാണ് കെപിസിസി പ്രസിഡന്റിനെ നേരില്‍ കണ്ടു ഇക്കാര്യം അറിയിക്കുക. നേരത്തേ, മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. അതോടൊപ്പം തന്നെ കോര്പറേഷന് ഭരണത്തിനെതിരേ ഹൈബി ഈഡന് എംപി ഉള്‍പ്പടെയുള്ളവരും പരസ്യമായി രംഗത്തെത്തി.
Post Your Comments