ന്യൂഡല്‍ഹി: ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്ടോപ്പിന് വിമാനയാത്രയില്‍ നിരോധനം. ബാറ്ററി അമിതമായി ചൂട് പിടിച്ച് അപകടമുണ്ടാക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചെക്ക് ഇന്‍, ക്യാബിന് ബാഗുകളില്‍ ഈ ലാപ്ടോപ് കൊണ്ടുപോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി.
അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആപ്പിളിന്റെ ഈ തീരുമാനം. യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്ടി ഏജന്‍സിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും 5 ഇഞ്ച് മാക് ബുക് പ്രോ വിമാനങ്ങളില്‍ ഒഴിവാക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ALSO READ: പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി
യാത്രക്കാര്‍ ഇത്തരം ലാപ്പ്ടോപ്പ് കൊണ്ടുവരുന്നവര്‍ ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി ഇതിന്റെ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments