Latest NewsCricket

ലോകകപ്പ്; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച 

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 41 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മഹേന്ദ്രസിങ് ധോണി (23), കേദാർ ജാദവ് (22) എന്നിവരാണ് ക്രീസിൽ. ഓപ്പണര്‍ രോഹിത് ശർമ (10 പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (53 പന്തിൽ 30), വിജയ് ശങ്കർ (41 പന്തിൽ 29) എന്നിവരാണ്  പുറത്തായ മറ്റ് താരങ്ങൾ.

അഫ്ഗാനായി മുഹമ്മദ് നബി രണ്ടും മുജീബുർ റഹ്മാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.  ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഫ്ഗാനിസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button