KeralaMollywoodLatest NewsNewsEntertainment

ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈംബ്രാഞ്ചിന് : ഒരു അന്വേഷണത്തിൻ്റെ തുടക്കം: ട്രയിലർ മോഹൻലാൽ പ്രകാശനം ചെയ്തു

ജീവൻ തോമസ് നിസ്സാരക്കാരനല്ല

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ഇന്നു പ്രകാശനം ചെയ്ത ട്രയിലറിലെ പ്രസക്തമായ വിഷയമാണ്.
അതിൽത്തന്നെ പറയുന്നുണ്ട്,
ജീവൻ തോമസ് നിസ്സാരക്കാരനല്ല. അയാൾ സഞ്ചരിച്ച വഴി അത്ര സുഖകരമായിരുന്നില്ല.
എന്തായാലും ഈ ജീവൻ തോമസ്സും, അയാളുടെ തിരോധാനവും ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു. സർക്കാരും പൊലീസ് ഫോഴ്സും ഗൗരവമായി എടുത്തിരിക്കുന്ന ഈ വിഷയത്തിൻ്റെ ചുരുളുകളാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ അടിസ്ഥാനവിഷയം.

read also: സാമന്തയുടെ അവസാനത്തേ ചിത്രവും നീക്കി: നാഗചൈതന്യ

ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ എല്ലാ ദുറൂഹതകളും, ആ കർഷക ഘടകങ്ങളും ഈ ട്രയിലറിൽ ഉടനീളം കാണാവുന്നതാണ്. ചിത്രത്തിൻ്റെ പൊതുസ്വഭാവം ഇതാണന്നു സമർത്ഥിക്കുന്നതാണ് ഈ ട്രയിലർ നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. എഴുപതോളം വരുന്ന ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാൻവാസ്സിലും വലിയ മുതൽമുടക്കിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ഡർ , ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ,ഗൗരി പാർവ്വതി, , അനീഷ് കാവിൽ
സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ,, ബൈജു സന്തോഷ് ജോണി ആൻ്റെണി, രമേഷ് പിഷാരടി,ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ,, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി |അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്,മഞ്ജു സുഭാഷ് , ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ, എന്നിവർ താരനിരയിലെ പ്രധാനികളാണ്.

തിരക്കഥ -എം.എ. നിഷാദ്
ഗാനങ്ങൾ – പ്രഭാവർമ്മ ഹരി നാരായണൻ,പളനി ഭാരതി.
സംഗീതം -എം. ജയചന്ദ്രൻ
പശ്ചാത്തല സംഗീതം – മാർക്ക് ഡിമൂസ്,
ഛായാഗ്രഹണം – വിവേക് മേനോൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം –
ദേവൻ കൊടുങ്ങല്ലൂർ.
പ്രൊഡക്ഷൻ ഡിസൈൻ –
ഗിരീഷ് മേനോൻ
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ
അസ്സോസ്സിയേറ്റ് ഡയറക്ടർ -രമേശ് അമാനത്ത്.
പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത് വി.സുഗതൻ, ശ്രീധരൻ എരിമല,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി
കോട്ടയം,കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ് , കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – ഫിറോഷ് കെ. ജയേഷ് ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button