നടന്‍ ബാലയുടെ നാലാം വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും എന്നാണ് ബാല പറയുന്നത്. മാത്രമല്ല കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
read also: പ്രിയയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നത്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
‘എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണ്. ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവള്‍ എന്റെ റാണിയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്’- ബാല പറയുന്നു.
‘എനിക്കിപ്പോള്‍ 42 വയസ് ആയി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവമുണ്ട്. കോകിലക്ക് 24 വയസ് ആണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിന് മുമ്ബ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് ‘- ബാല കൂട്ടിച്ചേർത്തു.
Post Your Comments