Latest NewsCricket

ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് സുന്ദര്‍ പിച്ചൈ

കാലിഫോര്‍ണിയ: ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ലോകകപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുകയെന്നാണ് സുന്ദര്‍ പിച്ചൈ വ്യക്തമാക്കുന്നത്. ഇന്ത്യ കിരിടം നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും പിച്ചൈ പറയുകയുണ്ടായി.

ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലിലെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മികച്ച ടീമുകളാണ്. താൻ ആദ്യമായി ബേസ് ബോള്‍ കളിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും പിച്ചൈ വ്യക്തമാക്കുകയുണ്ടായി. ആദ്യമായി ബേസ് ബോള്‍ കളിച്ചപ്പോള്‍ പന്ത് അടിച്ച് പുറത്തിട്ടു. ക്രിക്കറ്റില്‍ ശരിക്കും അത് നല്ല ഷോട്ടാണ്. പക്ഷെ ആ ഷോട്ട് കണ്ടിട്ടും ആളുകള്‍ അഭിനന്ദിക്കുന്നില്ല. അതുപോലെ, റണ്ണെടുക്കാന്‍ ഓടുമ്പോള്‍ ക്രിക്കറ്റിലെന്ന പോലെ ഞാന്‍ ബേസ് ബോള്‍ ബാറ്റും പിടിച്ചാണ് ഓടിയത്. അങ്ങനെ ചെയ്യരുതെന്ന് എനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button