CricketLatest News

ലോകകപ്പ്; ഇന്ത്യ ന്യൂസിലാൻഡ്​ മത്സരം വൈകും

ട്രെന്റ് ബ്രിഡ്‌ജ്‌ : മഴ മൂലം ഇന്ത്യ ലാൻഡ്​ ലോകകപ്പ് മത്സരം വൈകും. ഇന്ത്യന്‍ സമയം മൂന്നു മണിക്ക്​ ആരംഭിക്കേണ്ട മത്സരം മഴ മൂലം എത്ര മണിക്ക് ആരംഭിക്കുമെന്ന് ഉറപ്പില്ല. കളി നടക്കുമോ എന്നുറപ്പില്ലാത്തതിനാല്‍ ഇതുവരെ ടോസ്​ ഇട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയെയും ആസ്​ട്രേലിയയെയും തോൽപ്പിച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച്‌​ പോയന്‍റ്​ പട്ടികയില്‍ ഒന്നാമതായാണ്​ ന്യൂസിലാൻഡ് എത്തുന്നത്.

പരിക്കേറ്റ ശിഖർ ധവാന്​ പകരം ലോകേഷ്​ രാഹുല്‍ രോഹിത്​ ശര്‍മക്ക്​ കൂട്ടായി ഓപ്പണിങ്ങിനിറങ്ങും. ദിനേശ്​ കാര്‍ത്തിക്കോ വിജയ്​ ശങ്കറോ ആയിരിക്കും പകരം ടീമിലെത്താന്‍ സാധ്യത.നനഞ്ഞ മൈതാനം കളിക്കു സജ്ജമാക്കാന്‍ ഗ്രൗണ്ട്​ സ്​റ്റാഫ്​ കഠിനാധ്വാനത്തിലാണ്​. ടോസ്​ നേടുന്ന ടീം ഫീല്‍ഡിങ്​ തെരഞ്ഞെടുക്കാനാണ്​ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button