ലാഹോര്‍: പാകിസ്ഥാനില്‍ ഇ്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന അലങ്കോലപ്പെടുത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയത്. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു.
ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. സംഭവത്തെത്തുടര്‍ന്ന് ഇഫ്താര്‍ വിരുന്നിനെത്തിയ ഒട്ടേറെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
Post Your Comments