ലക്‌നൗ : രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താറിൽ പങ്കെടുത്ത എം.എൽ.എയ്‌ക്കെതിരെ യു പി പോലീസ് കേസ് എടുത്തത്. സമാജ്‌വാദി പാർട്ടിയുടെ ബീജിനോർ എം.എൽ.എ മനോജ് പരസ് അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
ഉത്തർപ്രദേശിലെ സറയ്മീർ പ്രദേശത്താണ് ഇഫ്ത്താർ വിരുന്ന് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരും എം.എൽ.എയ്ക്കൊപ്പം ഇഫ്താറിൽ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
53 പേർക്കെതിരെ കേസെടുത്ത പോലീസ് എം.എൽ.എ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്ത 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. പകർച്ചവ്യാധി, ദുരന്തനിവാരണ നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments