KeralaLatest NewsNews

പിണറായി വിജയന്‍ വിളിച്ച ഇഫ്താര്‍ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് പങ്കെടുത്തത്

പിണറായി വിജയനെന്ന സ്വകാര്യ വ്യക്തി വിളിച്ച ഇഫ്താര്‍ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് പങ്കെടുത്തത്, പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നുള്ളത് കുപ്രചരണം : ന്യായീകരിച്ച് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസിലെ വിധിയും അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായും ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ലോകായുക്ത. വിധിയുമായും ഇഫ്താറുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാനായി ലോകായുക്ത ഒരു വാര്‍ത്താക്കുറിപ്പ് തന്നെ ഇറക്കി. ആദ്യമായാണ് ലോകായുക്ത ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.

Read Also: അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിൽ വരാൻ സുപ്രീംകോടതി അനുമതി, നിബന്ധനകൾ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം. കാരണം ‘പിണറായി വിജയനെന്ന സ്വകാര്യ വ്യക്തി വിളിച്ച ഇഫ്താര്‍ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ക്ഷണം ലഭിച്ചതനുസരിച്ച് പങ്കെടുത്തത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവരുടെ വിരുന്നില്‍ സുപ്രിം കോടതി ജഡ്ജിമാര്‍ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല, മുഖ്യമന്ത്രി വിളിച്ച ഇഫ്താറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ ജഡ്ജിമാരും പങ്കെടുത്തിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ല’.

‘കേസ് പരിഗണിക്കുന്ന സമയം പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നുള്ള കുപ്രചരണം ഉണ്ടായിരുന്നു. അത് പരാതിക്കാരനെ വിളിച്ചതല്ല, ആശയം വിശദമാക്കാന്‍ പറഞ്ഞ ഒരു ഉദാഹരണം മാത്രം’, ലോകായുക്ത വിശദീകരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button