കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലാക്കിയ ഭൂമിയിടപാട് കേസില്‍ സഭയില്‍ പൊട്ടിത്തെറി. ഒരു വിഭാഗം കര്‍ദ്ദിനാളിനെതിരെയും മറു വിഭാഗം കര്‍ദ്ദിനാളിനെ അനുകൂലിച്ചും രംഗത്ത് വന്നു. ഇതിനിടെ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിന്റെ പേര് വന്നത് മനപൂര്‍വ്വമാണെന്നും ആ രേഖ കെട്ടിച്ചമച്ചതാണെന്നും ആരോപണം ഉയര്‍ന്നു. ഇതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്;ത്തു. കേസിലെ നാലാം പ്രതിയാണ് ഫാദര്‍ കല്ലൂക്കാരന്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തൃക്കാക്കര മജിസ്ട്രറ്റ് കോടതിക്ക് പോലീസ് കൈമാറി. നിലവില്‍ ഫാ. കല്ലൂക്കാരന് ഒളിവിലാണ്.
വ്യാജരേഖ സൃഷ്ടിച്ചതായി കണ്ടെത്തിയ തേവര സ്വദേശിയും കോന്തുരുത്തി പള്ളി ഇടവകാംഗവുമായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി മുന്‍ സഹവികാരി കൂടിയായ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ടോണി കല്ലൂക്കാരന് കോടതിയെ സമീപിച്ചു.
നേരത്തെ അറസ്റ്റിലായ ആദിത്യയെ മൂന്നുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments