KeralaLatest News

മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കൊച്ചി : അമ്മയുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതിയായ അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പരിക്ക് മർദ്ദനത്തെത്തുടർന്ന് ഉണ്ടായതാണെന്ന് പോലീസ് വ്യക്തമാക്കി.

ദിവസങ്ങളായി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അനുസരണകേട് കാണിക്കുന്നത് കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചതെന്ന് അമ്മ പറഞ്ഞു. ചട്ടുകം പോലെയുള്ള വസ്തുക്കൾകൊണ്ട് മർദ്ദിച്ചതിന്റെ പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ട്. കുട്ടിയുടെ അമ്മ ഝാര്‍ഖണ്ഡ് സ്വദേശിയാണ് അച്ഛൻ ബംഗാൾ സ്വദേശിയാണ്. ഇവരുടെ നാട്ടിലെ പോലീസുമായി കേരളാ പോലീസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മാതാപിതാക്കൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുക്കളയിലെ സ്ലാബിൽനിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം നൽകിയ മൊഴി.

അതേസമയം ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്നലെ രാത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.കുഞ്ഞിന്റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല. മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button