കൊച്ചി : ബ്യൂട്ടീപാര്‍ലര്‍ വെടിവെയ്പ്പ് കേസിൽ തോക്ക് നൽകിയത് മുഖ്യ പ്രതി രവിപൂജാരിയുടെ സംഘം. വെടിവെയ്പ്പ് നടത്താൻ തോക്ക് എത്തിച്ചത് രവിപൂജാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കൃത്യത്തിന് മുമ്പ് ഏഴ് തവണ വെടിയുതിർത്ത് പരിശീലനം നടത്തി. പ്രതികൾ ബ്യൂട്ടീപാര്‍ലറിൽ എത്തി രണ്ടുതവണ വെടിവെച്ചു. വൈരാഗ്യമുണ്ടായിരുന്ന യുവാവിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത വിപിൻ വര്‍ഗീസ്, ബിലാൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ക്രൈം ബ്രാഞ്ചിന് കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്കിയ സംഘം ആക്രമണത്തിന് ആവശ്യമായ വാഹനങ്ങളും തോക്കും എത്തിച്ചു നല്‍കുകയും ചെയ്തുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.
കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടിയത്.
Post Your Comments