NattuvarthaLatest News

അടച്ചിട്ട വീട് കത്തി : വിവാഹത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവും നശിച്ചു

മൂന്നാര്‍ : വീട് അഗ്നിക്കിരയയാപ്പോള്‍ അവര്‍ക്ക് നഷ്ടമായത് വീട് മാത്രമായിരുന്നില്ല. മകന്റെ വിവാഹ ആവശ്യത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവുമായിരുന്നു. കണ്ണന്‍ദേവന്‍ കമ്പനി സെവന്‍മല എസ്റ്റേറ്റില്‍ പാര്‍വതി ഡിവിഷനില്‍ ചെല്ലയ്യ – എസക്കിയമ്മാള്‍ ദമ്പതികളുടെ വീടാണ് ശനിയാഴ്ച രാത്രി കത്തി നശിച്ചത്. മകന്റെ വിവാഹാവശ്യത്തിന് വീട്ടില്‍ സുക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ, സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നശിച്ചു.ശനിയാഴ്ച രാത്രി പത്തോടെയാണ് വീടിന് തീപിടിച്ചത്.

മകന്‍ മോഹനന്റെ വിവാഹാവശ്യങ്ങള്‍ക്കായി ശനിയാഴ്ച രാത്രിയിലാണ് ദമ്പതികള്‍ വീടു പൂട്ടിയ ശേഷം തമിഴ്‌നാട്ടിലെ രാജപാളയത്തേക്ക് പുറപ്പെട്ടത്. രാത്രി പത്തോടെ വീട്ടില്‍ നിന്നുപുകയുയരുന്നതു കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. മൂന്നാറില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തിയാണ് തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിനു മുന്‍പ് അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനാ യൂണിറ്റിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button