IdukkiLatest NewsKeralaNattuvarthaNews

മാങ്കുളം അപകടം: മരണസംഖ്യ നാലായി, അപകടകാരണം ഇങ്ങനെ

തിരുനെൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിലെ ജീവനക്കാർ കുടുംബസമേതം മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിനിടയാണ് അപകടം ഉണ്ടായത്

മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. 14 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വളവ് തിരിക്കുന്നതിനിടെ വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വാഹനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും തമിഴ്നാട് സ്വദേശികളാണ്.

തിരുനെൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിലെ ജീവനക്കാർ കുടുംബസമേതം മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിനിടയാണ് അപകടം ഉണ്ടായത്. മൂന്ന് വയസുള്ള കുട്ടികൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ പത്ത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വളവിൽ സ്ഥിരം അപകടം നടക്കാറുണ്ടെന്നും, ഇതുവരെ പത്തോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, സംഭവത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Also Read: ഭക്ഷണവും കാശും കാരവാനും തന്നില്ല- മമ്മൂട്ടി ചിത്രത്തിൽ ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് സന്തോഷ് വര്‍ക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button