കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികര്‍ക്കും കന്യാസത്രീകള്‍ക്കുമെതിരെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. കൊച്ചിയില്‍ കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സഭ പുറത്തിറക്കിയ സര്‍ക്കുലര്‍ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത്. ഞായറാഴ്ച്ച പള്ളികളില്‍ കുര്‍ബാനയ്ക്ക ശേഷം വായിക്കുന്നതിനായാണ് സിറോ മലബാര്‍ സഭാ സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു ഗുരുതര അച്ചടക്കലംഘനമായി കരുതി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറോ മലബാര്‍ സഭാ സര്‍ക്കുലറില്‍ വ്യ്ക്തമാക്കിയിരുന്നു.ഇക്കാര്യത്തിലെ വീഴ്ച അച്ചടക്ക ലംഘനമാണ്. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം കാനോനിക നിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കണം. ഈയിടെ വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിരും ലംഘിച്ചു.ചില വൈദികരും സന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായെന്നു സിനഡ് സംശയിക്കുന്നു. എന്നിവയാണ് സിനഡിലെ പ്രധാന ഭാഗങ്ങള്‍.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്.
Post Your Comments