തിരുവനന്തപുരം : മുന്നേ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ കാരണം മാറ്റിവെയ്ക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്കി.
പരീക്ഷകള്‍ മാറ്റിവെയ്ക്കുകയാണെങ്കില്‍ പരീക്ഷാ കണ്ട്രോളന്മാര്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. ഇതാിനായി നിയമവിദഗ്ധരടങ്ങിയ ലീഗല്‍ സെല്‍ രൂപവത്കരിച്ചു.
പരീക്ഷകള്‍ മാറ്റിവെയ്ക്കുമ്പോള്‍ സര്‍വകലാശാലയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളില്‍ നിന്നും ഈടാക്കണമെന്ന കോടതിവിധി നടപ്പാക്കണമെന്നും മുന്നണി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments