തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ മെയ് പകുതിയോടെ ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. ലോക്ക്ഡൗണിനു ശേഷം മാത്ര സർവകലാശാലകൾ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കൂ. പുതുക്കിയ തീയതികള്‍ ലോക്ക്ഡൗണ്‍ ഇളവനുസരിച്ച് നിശ്ചയിക്കണമെന്നു ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസവകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നൽകി. പരീക്ഷകള്‍ മെയ് 11 ന് തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അറിയിപ്പ്
കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്തു നിർത്തി വെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷം നടത്താൻ സാധ്യത. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പരീക്ഷ മെയ് മൂന്നാം വാരം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങാൻ തീരുമാനിച്ചത്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും ലക്ഷ്യമിടുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും. കേരളത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ലക്ഷദ്വീപിലും ഗൾഫിലും കേരള സിലബസിലുള്ള സ്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക. പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്..ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments