അടിക്കടിയുള്ള ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹിംഖാന്‍. കൂടാതെ ഇത്തരം തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകര്‍ച്ചയിലാക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പലപ്പോഴും ഹര്‍ത്താലുകളും മറ്റും കാരണം ദേശീയ സിലബസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തികളെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലങ്ങളിലെയായി കേരളത്തില്‍ ഓരോ വര്‍ഷവും നൂറിനടുത്തതോ അതിനു മേലെയോ സംസ്ഥാന- പ്രാദേശിക ഹര്‍ത്താലുകള്‍ വരാറുണ്ട്. ഇതുംകൂടി കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പിന്നോട്ട് പോകുകയാണെന്നും അതിനാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments