Latest NewsKeralaNewsIndiaInternational

ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്‌സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍ വാക്കുകള്‍ സ്ഥാനം പിടിച്ചത്. ഡിക്ഷണനറി ഓഫ് ഇംഗ്ലിഷിന്റെ 10ാം പതിപ്പില്‍ 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍ ഉള്‍പ്പെടെ പുതുതായി ആയിരം വാക്കുകളാണുള്ളത്. പുതുതായി ചേര്‍ന്ന 26 ഇന്ത്യന്‍ ഇംഗ്ലിഷ് പദങ്ങളുടെ കൂട്ടത്തിലാണ് ഹര്‍ത്താലും ആധാറും ഡബ്ബയും (ചോറ്റുപാത്രം) ശാദിയും (വിവാഹം) ഉള്‍പ്പെട്ടത്.

പുതുതായി ഉള്‍പ്പെടുത്തിയവയുടെ കൂട്ടത്തില്‍ ചാറ്റ്‌ബോട്, ഫെയ്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയ വാക്കുകളും ഇടംനേടിയിട്ടുണ്ട്. ഇന്ത്യയില്‍ വ്യാപകമായി പ്രയോഗത്തിലുള്ള ബസ് സ്റ്റാന്‍ഡ്, ട്യൂബ് ലൈറ്റ്, ഡ്രീംഡ് യൂണിവേഴ്‌സിറ്റി, എഫ്‌ഐആര്‍ എന്നിവ അച്ചടിച്ച പതിപ്പിലും കറന്റ് (വൈദ്യുതി), ലൂട്ടര്‍ (മോഷ്ടാവ്), ലൂട്ടിങ് (മോഷണം), ഉപജില്ല എന്നീ വാക്കുകള്‍ ഓണ്‍ലൈന്‍ പതിപ്പിലും കേറിപ്പറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button