കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലറിനു നേരെ വെടിവെയ്പ്പു കേസിൽ 2 അക്രമികൾ ഒളിച്ചതു കർണാടകയിൽ. കൊച്ചി സിറ്റി പോലീസിന്റെ 2 സംഘം ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. കർണാടക പോലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളിൽ ഇവരെ പിടികൂടാൻ കഴിയുമെന്നാണു പ്രതീക്ഷ.
നടി ലീന പോളിന്റെ യുടെ സലൂണിലേക്ക് അക്രമികളെ പറഞ്ഞു വിട്ടതായി അവകാശപ്പെടുന്ന രവി പൂജാരി ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നാണു പോലീസിനു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ട്. ഫോണിൽ ലീനയെ ഭീഷണിപ്പെടുത്തിയതും സ്വകാര്യ വാർത്താ ചാനലിലേക്കും വിളിച്ചതും രവി പൂജാരിയാണെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. എന്നാൽ യഥാർഥ ശബ്ദ സാംപിൾ ഒത്തുനോക്കിയതിന്റെ ലാബ് റിപ്പോർട്ട് വൈകിയേക്കും.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കുറ്റവാളി സംഘങ്ങൾ രവി പൂജാരിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കു പങ്കാളികളാകുന്നുണ്ട്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളും ഇയാൾക്കൊപ്പമുണ്ടെന്നാണു പോലീസിന്റെ സംശയം.വിദേശത്തു നിന്നു രവി പൂജാരിയെന്ന പേരിൽ വിളിച്ചു പലരെയും പണം ചോദിച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.
Post Your Comments