പോത്തന്‍കോട്: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന് കോട് തെറ്റിച്ചിറ ശ്രീകുമാരി നിവാസില്‍ വിനോദ് കുമാറിന്റെ ഭാര്യ സരിത (30) ആണ് മരിച്ചത്. ഇവരെ വീടിനടത്തുള്ള ചായ്പ്പിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് നാലരോടെയാണ് സരിതയെ ചായ്പ്പിനുള്ളില്‍ കണ്ടെത്തിയത്. സ്കൂളില്‍ നിന്നും മടങ്ങി വന്ന മകന് നിരഞ്ജനാണ് മരിച്ചു കിടക്കുന്ന സരിതയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സരിത ആത്മഹത്യ ചെയ്തതാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പോത്തന്‍കോട് പോലീസ് വ്യക്തമാക്കി.
Post Your Comments