Latest NewsNewsIndia

ആസിഡ് തളിച്ച ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു; കാമുകനെ തേടി പോലീസ്

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാമുകനെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്

മുംബൈ: ആസിഡ് തളിച്ച ശേഷം ഇരുപത്തിയഞ്ചുകാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. മഹാരാഷ്ടയിലാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കാമുകൻ ഒളിവിൽ.

കാമുകനൊപ്പം പൂനെയില്‍ നിന്ന് സ്വദേശമായ നാന്ദേ ജില്ലയിലേക്ക് പോകുകയായിരുന്നു 25കാരിയായ അവിനാശ് രാജുരെ. അതിനിടയിലാണ് ആക്രമണം. യാത്രയ്ക്കിടെ വിശ്രമത്തിനായി യാലാംബ് ഘട്ടില്‍ ഇറങ്ങിയ സമയത്ത് കാമുകന്‍ യുവതിയുടെ നേര്‍ക്ക് ആസിഡ് തളിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

read  also:കാര്‍ പലചരക്ക് കടയിലേക്ക് ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്കൻ അറസ്റ്റിൽ

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാമുകനെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം യുവതി മരണത്തിനു കീഴടങ്ങി.

shortlink

Post Your Comments


Back to top button