കൊച്ചി : പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രവേശിച്ചാല്‍ ജീവനൊടുക്കുമെന്ന പ്രഖ്യാപനവുമായി വിശ്വാസികള്‍. രണ്ട് യാക്കോബായ വിശ്വാസികളാണ് അത്മഹത്യാ ഭീഷമി മുഴക്കി പള്ളിയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്നത്. . ഓര്‍ത്തഡോക്സ് സഭയിലെ അച്ചന്മാര്ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെന്നാണു ഭീഷണി. പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി പരിസരത്തുനിന്ന് പൊലീസ് പിന്മാറി. നാളത്തെ ഹൈക്കോടതി വിധിക്കു ശേഷം തുടര്‍നടപടിയുമായി മുന്നോട്ടുപോകും.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചതിനിടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. രണ്ടായിരത്തോളം ആളുകളാണ് പള്ളിപ്പരിസരത്തു തമ്പടിച്ചിട്ടുള്ളത്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികള്‍ തടഞ്ഞു.
എന്തുകൊണ്ട് പള്ളിത്തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങിയത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നാളെ വിശദീകരണം നല്‍കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം
Post Your Comments