മുംബൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ വേളയിൽ ശ്രീരാമ ഭഗവാന് സമർപ്പിക്കാൻ പട്ടുപുടവ നെയ്തൊരുക്കി വിശ്വാസികൾ. മഹാരാഷ്ട്രയിലെ നാസിക്കൽ നിന്നുള്ള വിശ്വാസികളാണ് ഭഗവാന് പട്ടുവസ്ത്രം നെയ്തത്. നാസിക്കിലെ യോല നഗരത്തിലാണ് വസ്ത്രങ്ങൾ നിർമ്മിച്ചത്. ഏകദേശം 300-ലധികം വിശ്വാസികൾ ചേർന്നാണ് അതിമനോഹരമായ പട്ടുവസ്ത്രം നെയ്തെടുത്തത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവർക്കായി യോലയിലെ കാപ്സെ ഫൗണ്ടേഷന്റെ പേരിലാണ് പട്ടുവസ്ത്രങ്ങൾ അയോധ്യയിൽ എത്തിച്ചത്. ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ജനുവരി 17 മുതലാണ് ആരംഭിക്കുക. അന്നേദിവസം തന്നെ വിഗ്രഹ ഘോഷയാത്രയും ക്ഷേത്രത്തിലെത്തും. ജനുവരി 18ന് ഗണേശ അംബിക പൂജ, വരുണ പൂജ, മാത്രിക പൂജ, വാസ്തുപൂജ എന്നിവ നടക്കും. ജനുവരി 22 വരെ ഇത്തരത്തിലുള്ള പ്രത്യേക ചടങ്ങുകൾ അയോധ്യയിൽ ഉണ്ടായിരിക്കുന്നതാണ്.
Also Read: അതിവേഗം കരുത്താർജ്ജിച്ച് ഇന്ത്യൻ പ്രതിരോധ മേഖല: അതിർത്തികളിലെ ഭീഷണികളെ നേരിടാൻ സോറവാർ ടാങ്ക് സജ്ജം
Post Your Comments