തിരുവനന്തപുരം: കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള പോസ്കോ കോടതി സ്ഥാപിക്കുമെന്നു മന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. കുട്ടികളുടെ മൊഴി എടുക്കലിനടക്കം ശാസ്ത്രീയ രീതികള്‍ അവലംബിക്കും.
നിലവില്‍ എറണാകുളത്തെ പോസ്കോ കോടതിയില്‍ മൂന്ന് വയസുമുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ സാക്ഷി പറയുന്നുണ്ട്. കുട്ടികള്‍ക്ക് പുറമെ അവരുടെ മാതാപിതാക്കളെ മാത്രമാണ് സാക്ഷിമുറികളില് അനുവദിക്കുക. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പോലും പ്രവേശനം നല്‍കാറില്ല. ശബരിമലയിലടക്കം കുട്ടികളെ കവചമായി ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments