തിരുവനന്തപുരം : മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തില്‍, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനാല്‍ കോടതിക്ക് മുന്നില്‍ കീഴടങ്ങാനാണ് സാധ്യത. നിലവില്‍ സിപിഎമ്മിന്റെ സഹായം ദിവ്യക്ക് ലഭിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ദിവ്യക്ക് നാണക്കേടുണ്ടാക്കാന്‍ പൊലീസും നോക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ പ്രതികരിച്ചത്. പൊലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്.
എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയ സാഹചര്യത്തില്‍, ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നാണ് പിപി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ വ്യക്തമാക്കുന്നത്.
Post Your Comments