KeralaLatest NewsNews

‘പോക്‌സോ കേസില്‍ പെട്ടു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്.

കല്‍പ്പറ്റ: പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച്‌ യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട് പനമരത്ത് അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ.

read also: ഫോര്‍ട്ട് കൊച്ചിയിൽ വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ആര്‍ക്കും പരിക്കില്ല

സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനു പൊലീസ് പോക്‌സോ കേസെടുത്തതെന്നു യുവാവ് വിഡിയോയില്‍ പറയുന്നു. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button